അധ്യാപക അവാർഡി​െൻറ തിളക്കത്തിൽ സെമിനാരി സ്കൂൾ

അധ്യാപക അവാർഡി​ൻെറ തിളക്കത്തിൽ സെമിനാരി സ്കൂൾ മാന്നാർ: പരുമല സെമിനാരി എൽ.പി സ്കൂളിലെ പ്രധാനാധ്യാപകൻ അലക്സാണ്ടർ പി. ജോർജിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് സെമിനാരി സ്കൂളിന് പൊൻതിളക്കമായി. 2015 ജൂണിൽ പ്രഥമാധ്യാപകനായി ചുമതലയേറ്റതിനു ശേഷമുള്ള പ്രവർത്തനങ്ങൾ മൂലം സ്കൂളി​ൻെറ അക്കാദമികവും ഭൗതികവുമായ മേഖലകളിൽ സമൂലമായ മാറ്റങ്ങൾ വരുത്തി നേട്ടമുണ്ടാക്കി. ശതോത്തര രജത ജൂബിലി മന്ദിരം, സ്കൂൾ അങ്കണം മനോഹരമാക്കൽ തുടങ്ങിയ പരിവർത്തനങ്ങളിലൂടെ മുഖഛായ തന്നെ മാറ്റിയെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചതിലൂടെ കുട്ടികളെ ഇരുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. പുസ്തകത്തൊട്ടിൽ, അമ്മവായന, മണ്ണെഴുത്ത്, കുട്ടികളെ അറിയാൻ വിശക്കുന്നവനൊപ്പം, പ്രളയമഞ്ജീരം എന്നിവ സ്​കൂളിലെ പദ്ധതികളിൽപെടുന്നു. നിരണം കിഴക്കുംഭാഗം പുത്തൻപറമ്പിൽ പരേതരായ പി.ജി. ജോർജി​ൻെറയും മറിയാമ്മ ജോർജി​ൻെറയും പുത്രനാണ്. ഭാര്യ പി. മിനിമോൾ ഹരിപ്പാട് വീയപുരം ഹൈസ്​കൂൾ അധ്യാപികയാണ്. അപേക്ഷ ക്ഷണിച്ചു ചെങ്ങന്നൂർ: മൃഗസംരക്ഷണ വകുപ്പി​ൻെറ 'റീബില്‍ഡ് ഇനി​േഷ്യറ്റിവ്' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018ലെ പ്രളയത്തില്‍ പക്ഷിമൃഗാദികളെ നഷ്​ടപ്പെട്ട്​, നഷ്​ടപരിഹാരം ലഭിച്ചവർക്ക്​ അപേക്ഷിക്കാം. അപേക്ഷകര്‍ കുറവാണെങ്കില്‍ 2019ലെ പ്രളയത്തില്‍ ജീവനോപാധി നഷ്​ടപ്പെട്ട കര്‍ഷകരെയും പരിഗണിക്കും. ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പുലിയൂര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. ഓൺലൈൻ കോഴ്സ് ചെങ്ങന്നൂർ: എൻജിനീയറിങ്​​​ കോഴ്സിൽ പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി 30 മണിക്കൂർ ദൈർഘ്യമുള്ള ബേസിക് എൻജിനീയറിങ്​ മാത്തമാറ്റിക്സിലുള്ള ഓൺലൈൻ കോഴ്സ് നടത്തുന്നു. വിവരങ്ങൾക്ക് ബന്ധപ്പെടണമെന്ന് ചെങ്ങന്നൂർ എൻജിനീയറിങ്​ കോളജ്​ പ്രിൻസിപ്പൽ അറിയിച്ചു. www.ceconline.edu. ഫോൺ:0479-2455125, 2454125.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.