പമ്പയിലെ ഓളപ്പരപ്പിൽ ചെങ്ങന്നൂർ ദേവിക്ക്​ ആറാട്ട്

ചെങ്ങന്നൂർ: മഹാദേവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് മഹോത്സവം ആറാട്ടുകടവായ പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടന്നു. 1196ാം മലയാള വർഷത്തെ ആദ്യത്തെ തൃപ്പൂത്ത് എന്ന പ്രത്യേകതയും ആറാട്ടിനുണ്ട്. താഴമൺ മഠം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് ആനയെ ഒഴിവാക്കി ദേവനെ ഋഷഭവാഹനത്തിലും ദേവിയെ ഹംസത്തി​ൻെറ വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂന്താലം അകമ്പടി സേവിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകൾ. അസി. കമീഷണർ അജിത് കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ AP66 thripootharat ചെങ്ങന്നൂർ ദേവിയുടെ ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ച്​ പ്രദക്ഷിണം വെക്ക​ുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.