പുതുമോടിയിൽ കാരിച്ചാൽ ചുണ്ടൻ നീരണിഞ്ഞു

ഹരിപ്പാട്: ആർപ്പുവിളികളുടെ ആവേശത്തിലും വഞ്ചിപ്പാട്ടി​ൻെറ മാസ്മരിക താളത്തിലും പുതുക്കിപ്പണിത ജലചക്രവർത്തി കാരിച്ചാൽ ചുണ്ടൻ നീരണിഞ്ഞു. മാലിപ്പുരക്ക്​ സമീപത്തെ അച്ചൻകോവിലാറിലേക്ക് തടിച്ചുകൂടിയ ജലോത്സവ പ്രേമികളുടെ സാന്നിധ്യത്തിലാണ് വള്ളം നീരണിഞ്ഞത്. ഉമാ മഹേശ്വരൻ ആചാരിയാണ് തച്ചുശാസ്ത്രത്തി​ൻെറ പിഴക്കാത്ത കണക്കുകൾ കൊണ്ട് കാരിച്ചാൽ ചൂണ്ടനെ പണിതിറക്കിയത്. അമ്പത്തി ഒന്നേകാൽ കോൽ നീളത്തിലും അൻപത് അംഗുലം വണ്ണത്തിലുമാണ് നിർമാണം പൂർത്തിയാക്കിയത്. ഏകദേശം 40 ലക്ഷം രൂപയാണ്​ നിർമാണ ചെലവ്. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. പ്രസാദ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വള്ളത്തി​ൻെറ ശിൽപി ഉമാ മഹേശ്വരൻ ആചാരിയെ ആദരിച്ചു. വീയപുരം സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ, ബോക്ക് പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബിൾ പെരുമാൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ്, ഷീജ തുടങ്ങിയവർ പങ്കെടുത്തു. AP63 പുതുക്കിപ്പണിത കാരിച്ചാൽ ചുണ്ടൻ നീരണിയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.