നിൽപ് സമരം

കായംകുളം: കേന്ദ്രസർക്കാറിൻെറ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ്‌ ജില്ല കമ്മിറ്റി നേതൃത്വത്തിൽ തോട്ടവിള ഗവേഷണ കേന്ദ്രത്തിനു​ മുന്നിൽ നടത്തിയ കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ മാത്യു ചെറുപറമ്പൻ, രാധാമണി രാജൻ, കോശി കെ. ഡാനിയേൽ, എൻ. പ്രഹ്ലാദൻ, സുമ രമേശ്, കെ.സി. കൃഷ്ണകുമാർ, നവാസ് വലിയവീട്ടിൽ, അയ്യപ്പൻ നായർ, എം.എ. കബീർ, പി.ജെ. ആസാദ്, വിശ്വനാഥ പിള്ള, കുട്ടപ്പക്കുറുപ്പ്, ഉണ്ണികൃഷ്ണൻ, ഓമനക്കുട്ടൻ ശ്രീലക്ഷ്മി, അജിനി അപ്പുക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു. നാളികേരദിന സമ്മേളനം കായംകുളം: കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നാളികേര ദിനാഘോഷ സമ്മേളനം സംസ്ഥാന സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത്​ മുരളി, എസ്. കബീർ, എം. ലൈലജൻ, വിജയൻ, വയലിൽ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.