ഓണസൗഹൃദം ഓൺലൈൻ പരിപാടി

ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംഘടിപ്പിച്ച 'അതിജീവനത്തെ ആഘോഷമാക്കാം ഓൺലൈനിലൊരു ഓണസൗഹൃദം' ഗൂഗിൾ മീറ്റ് പരിപാടി സംസ്ഥാന പ്രസിഡൻറ്​ സി.വി. ജമീല ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ് കെ.കെ. സഫിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന മഹിള കോൺഗ്രസ് സെക്രട്ടറി സോയ ജോസഫ്, സംസ്ഥാന വനിത ലീഗ് ട്രഷറർ സീമ യഹിയ, അമ്പലപ്പുഴ ബ്ലോക്ക്​ പഞ്ചായത്ത് അംഗം ബിന്ദു ബൈജു, ഡോ. ഷെമീന സലിം, ഡോ. ഐശ്വര്യ, രശ്മി ജയമോഹൻ, ഹഫ്സാഷംസ്, ഡോ. സുഹ്റ എന്നിവർ സംസാരിച്ചു. ഹിമ മുബാസ് പ്രാർഥന നടത്തി. അംറിൻ നൗഷാദ്​ ഗാനം ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.