ബൈക്കിന് പിന്നിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

അമ്പലപ്പുഴ: . പുറക്കാട് പഞ്ചായത്ത് 13ാം വാർഡിൽ തോട്ടപ്പള്ളി ആനന്ദേശ്വരം വാള​ൻെറപറമ്പിൽ സജീവ​ൻെറ മകൻ വിഷ്ണുവിനെയാണ് (18) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെ ദേശീയപാതയിൽ പുറക്കാട് കരൂർ അയ്യൻകോയിക്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തോട്ടപ്പള്ളിയിൽനിന്ന്​ അമ്പലപ്പുഴയിലേക്ക് വരുന്നതിനിടെ ബൈക്കി​ൻെറ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ വിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.