ജൂനിയർ നഴ്സുമാരുടെ സമരത്തിനെതിരെ പ്രതിഷേധം ശക്തം

അമ്പലപ്പുഴ: കോവിഡ് പ്രതിസന്ധിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ നഴ്സുമാർ ശമ്പള വർധന ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ പ്രതിഷേധം ശക്തം. ജീവനക്കാരുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സമരം ഒഴിവാക്കേണ്ടതാണെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. നിലവിൽ കോവിഡ് ബാധിച്ചും നിരീക്ഷണത്തിലുമായി ഡോക്ടർമാരടക്കം 210 പേരാണ് ഡ്യൂട്ടിയിൽനിന്ന് ഒഴിവായിരിക്കുന്നത്. ജീവനക്കാരുടെ കുറവ് മൂലം മൂന്ന്​, നാല്​ വാർഡുകൾ അടച്ചു. ഒന്ന്​, രണ്ട്​,11,12 വാർഡുകളാണ് കോവിഡിനായുള്ളത്. ഒ.പികളുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം ജീവനക്കാർ സമരരംഗത്തിറങ്ങിയിരിക്കുന്നത്. മെഡിക്കൽ കോളജിൽ ബി.എസ്​സി നഴ്സിങ് പൂർത്തിയാക്കിയതിനുശേഷം ഒരു വർഷത്തെ ഇ​േൻറൻഷിപ് ചെയ്തുവരുന്നവരാണ് ജൂനിയർ നഴ്സുമാർ. ആലപ്പുഴ മെഡിക്കൽ കോളജിൽ 51 ജൂനിയർ നഴ്സുമാരാണുള്ളത്. ഇവർക്ക് 13,900 രൂപയാണ് ശമ്പളം. എന്നാൽ, ഇതേ ജോലി ചെയ്യുന്ന നഴ്സുമാർ 27,800 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്നുണ്ടെന്നാണ് ഇവരുടെ വാദം. ശമ്പളവർധന ആവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിന് സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ചിത്രം ap1 medical college ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.