ന​ട്ടെല്ലിന്​ രോഗം ബാധിച്ചവരുടെ സംഗമം

ആലപ്പുഴ: അപകടങ്ങളാലും രോഗം മൂലവും ന​ട്ടെല്ലിന്​ തകരാർ സംഭവിച്ച്​ ചലനശേഷി നഷ്​ടപ്പെട്ട്​ ശയ്യാവലംബികളായി മാറിയവരുടെ ക്ഷേമത്തിന്​ പ്രവർത്തിക്കുന്ന സിഡയുടെ ആഭിമുഖ്യത്തിൽ സംഗമം നടത്തി. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്​പൈൻ ഇൻ​േജർഡ്​ ഡി​െപൻഡൻറ്​ ഡി​േസബിൾഡ്​ അസോസിയേഷൻ (സിഡ) തു​േമ്പാളിയിൽ നടത്തിയ പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ്​ ഉദയകുമാർ അധ്യക്ഷത വഹിച്ചു. ആര്യാട്​ ​ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ ഷീന സനൽ കുമാർ, യുവജന ക്ഷേമബോർഡ്​ സംസ്ഥാന കോഓഡിനേറ്റർ ടി.പി. ജിസ്​മോൻ, സിഡ സെക്രട്ടറി ബാബു സി. വേലംപറമ്പിൽ, പി.യു. ശാന്താറാം, മിനി ജോസഫ്​ തുടങ്ങിയവർ സംസാരിച്ചു പടം: ap02 സ്​പൈൻ ഇൻ​േജർഡ്​ ഡി​െപൻഡൻറ്​ ഡി​േസബിൾഡ്​ അസോസിയേഷൻ സംഘടിച്ച സംഗമത്തിൽ അശ്വിൻ സുരേഷിന്​ വിദ്യാഭ്യാസ അവാർഡ്​ ടി.പി. ജിസ്​മോൻ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.