ഓണച്ചന്ത തുടങ്ങി

അരൂർ: ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ കൃഷിഭവ​ൻെറയും കുടുംബശ്രീയുടെയും സഹകരണത്തോടെ ഓണച്ചന്ത പ്രസിഡൻറ്​ ബി. രത്നമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എ.ആർ. നന്ദകുമാർ, എ.എ. അലക്സ് എന്നിവർ സംസാരിച്ചു. അരൂർ ഗ്രാമീണ സർവിസ് സഹകരണ ബാങ്കി​ൻെറ ഓണം വിപണി ബി. രത്നമ്മ ഉദ്ഘാടനം ചെയ്തു. പൊതുവിപണി​െയക്കാൾ വിലകുറച്ച് 14 ഇനം വിൽപന നടത്തുന്നുണ്ടെന്ന് ബാങ്ക് പ്രസിഡൻറ്​ കെ. രാധാകൃഷ്ണപിള്ള പറഞ്ഞു. അരൂർ 617ാം നമ്പർ സഹകരണ സംഘത്തി​ൻെറ ഓണം വിപണി പ്രസിഡൻറ്​ എൻ. രതീഷ് ഉദ്ഘാടനം ചെയ്​തു. കോടംതുരുത്ത് പഞ്ചായത്ത് 10ാം വാർഡിൽ ജനമൈത്രി ​െറസിഡൻറ്​സ്​ അസോസിയേഷൻ ജൈവപച്ചക്കറി വിപണനകേന്ദ്രം തുടങ്ങി. ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം അരൂർ: പീലിങ് മേഖലയിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചേംബർ ഓഫ് സീഫുഡ് ഇൻഡസ്ട്രീസ് സംസ്ഥാന പ്രസിഡൻറ്​ ജെ.ആർ. അജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ വി.ബി. അബ്​​ദുൽ ഗഫൂർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.