കുട്ടനാടി​െൻറ വികസനത്തിന്​ സർക്കാർ പ്രാമുഖ്യം നൽകി -മന്ത്രി ജി. സുധാകരൻ

കുട്ടനാടി​ൻെറ വികസനത്തിന്​ സർക്കാർ പ്രാമുഖ്യം നൽകി -മന്ത്രി ജി. സുധാകരൻ കുട്ടനാട്​: കുട്ടനാടി​ൻെറ വികസനത്തിനും ജനജീവിതം കൂടുതൽ സുഗമമാക്കാനും പ്രാമുഖ്യം കൊടുത്തിട്ടുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് മന്ത്രി ജി. സുധാകരൻ. ഉൾനാടൻ ജലഗതാഗത വകുപ്പ് 46 ലക്ഷം മുടക്കി നിർമിച്ച നെടുമുടി ഗ്രാമപഞ്ചായത്തിലെ ചമ്പക്കുളം കനാൽ ജെട്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 300 വർഷം പഴക്കംചെന്ന പഴയ ബോട്ട് ജെട്ടി അന്തരിച്ച മുൻ എം.എൽ.എ തോമസ് ചാണ്ടിയുടെ അഭ്യർഥനപ്രകാരമാണ് ഉൾനാടൻ ജലഗതാഗത വികസനഫണ്ടിൽപെടുത്തി പൊളിച്ച്​ പുതിയത്​ നിർമിച്ചത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ എം.കെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ അരുൺ കെ. ജേക്കബ്, അസിസ്​റ്റൻറ്​ എക്‌സിക്യൂട്ടിവ് എൻജിനീയർ എം.സി. സജീവ് കുമാർ, അസിസ്​റ്റൻറ്​ എൻജിനീയർ രാജു ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.