കിയോസ്‌ക് ഇടപാട്​ വിജിലൻസ് അന്വേഷിക്കണം -യു.ഡി.എഫ്

ആലപ്പുഴ: കോവിഡി​ൻെറ മറവി​ലെ പകൽക്കൊള്ള വിജിലൻസ് അന്വേഷിക്കണമെന്ന് ജില്ല പഞ്ചായത്ത്‌ പ്രതിപക്ഷനേതാവ് ജോൺ തോമസ്, ആരോഗ്യ - വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗം എ.ആർ. കണ്ണൻ എന്നിവർ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത്‌ 23 കിയോസ്കുകളാണ് കെ.എസ്.ഡി.പി.യിൽനിന്ന്​ വാങ്ങിയത്. ഓൺ ലൈനായി കൂടിയ ജില്ല പഞ്ചായത്ത്‌ യോഗത്തിൽ ഏകദേശം 70,000 രൂപയാകുമെന്നാണ് പറഞ്ഞത്​. എന്നാൽ, ഒന്നിന് 1,38,000 രൂപ വീതം ബില്ലുമാറി. തകഴിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം സ്വന്തമായി നിർമിച്ച കിയോസ്കിന് ചെലവായത് 25,000 രൂപ മാത്രമാണ്​. യു.വി ലൈറ്റുകൂടി ചേർത്താൽ പരമാവധി 10,000 രൂപകൂടി അധികം മതിയെന്നിരിക്കെ കെ.എസ്.ഡി.പി.യെ മുൻനിർത്തി നടത്തിയ പകൽക്കൊള്ള വെളിച്ചത്തുവരണമെന്ന്​ ഇവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.