തുറവൂർ ആശുപത്രിയിൽ ട്രൂനാറ്റ് ലാബ് സംവിധാനം സ്ഥാപിക്കുന്നു

തുറവൂർ: താലൂക്ക്​ ആശുപത്രിയിൽ 40 ലക്ഷം രൂപ ചെലവഴിച്ച് ട്രൂനാറ്റ് ലാബ് സ്ഥാപിക്കുന്നു. ലാബിലെ പ്രധാന മെഡിക്കൽ ഉപകരണമായ ബയോസേഫ്റ്റി കാബിനറ്റ് ഉൾ​െപ്പടെയുള്ള മെഷിനറികളും സജ്ജമാക്കിയിട്ടുണ്ട്. ഇനി രണ്ട് മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്​റ്റ് ഫലം ലഭ്യമാകും. ഉപകരണങ്ങൾ സർക്കാർ നൽകുമ്പോൾ പ്രവർത്തന ചെലവായ 13 ലക്ഷം രൂപ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നൽകും. ​ചെല്ലാനം, പള്ളിത്തോട്, എഴുപുന്ന തുടങ്ങിയ പ്രദേശങ്ങളിലെ രോഗനിർണയം നടത്താൻ കഴിയാത്തവർക്ക് തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ സംവിധാനം പ്രയോജനകരമാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തി​ൻെറ പരിധിയിൽ ട്രൂനാറ്റ് പരിശോധന സംവിധാനമില്ലാതിരുന്നതിനാൽ ഈ സ്ഥലങ്ങളിൽ നടത്തിയിരുന്ന കോവിഡ് നിർണയ പരിശോധനകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസമെങ്കിലും കാലതാമസമുണ്ടായിരുന്നു. ലാബിനാവശ്യമായ ഉപകരണങ്ങൾ എത്തിയിട്ടുണ്ട്. കാബിനുകൾ തിരിക്കുന്ന ജോലി നടന്നുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. apl BIO SAFTY CABIN ബയോസേഫ്റ്റി കാബിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.