ജീവനക്കാർക്ക് കോവിഡ്; ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു

ചെങ്ങന്നൂർ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു. രണ്ട് ജീവനക്കാർക്കും വാർഡ് അംഗത്തിനുമാണ്​ കോവിഡ് പോസിറ്റിവായത്. ബുധനാഴ്​ച ഓഫിസും പരിസരവും അണുമുക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞെങ്കിലും ഇതുവരെ എത്തിയി​െല്ലന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. രണ്ടാം ദിവസമായ ബുധനാഴ്​ചയും ഓഫിസ് അടച്ചിടേണ്ടിവന്നു. മുഴുവൻ ജീവനക്കാരുടെയും മെംബർമാരുടെയും സ്രവപരിശോധന നടത്തി. കൂടാതെ, ഓഫിസുമായി ബന്ധപ്പെട്ട 90 ശതമാനം ആൾക്കാരുടെയും സ്രവം പരിശോധിച്ചു. ഇനിയും അവശേഷിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടണമെന്ന് പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.