കോണ്‍ഗ്രസ് അംഗം ബസിലിക്കയുടെ മുന്നില്‍ നടത്തിയ സമരം വിവാദമായി

ചേര്‍ത്തല: തെക്ക് ഗ്രാമപഞ്ചായത്തിലെ പാഴ്വസ്തുക്കള്‍ കൈമാറ്റം ചെയ്ത സംഭവം ഉയര്‍ത്തി കോണ്‍ഗ്രസ് അംഗം അർത്തുങ്കൽ ബസിലിക്കയുടെ മുന്നില്‍ നടത്തിയ സമരം വിവാദമാകുന്നു. 19ാം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം സിബി പൊള്ളയിലാണ് ഒന്നര ദിവസത്തോളം ആരാധനാലയത്തിനുമുന്നില്‍ സമരം നടത്തിയത്. പാഴ്വസ്തുക്കള്‍ കൈമാറ്റം ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. 23ന് തുടങ്ങിയ സമരം ഒരുദിവസം പിന്നിട്ട ശേഷമാണ് സമാപിച്ചത്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ അര്‍ത്തുങ്കല്‍ പ്രദേശത്ത് ആരാധനാലയത്തിനുമുന്നില്‍ കോണ്‍ഗ്രസ് അംഗം നടത്തിയ സമരം പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കി. പഞ്ചായത്ത്​ അംഗമെന്ന നിലയില്‍ ജനങ്ങളോട്​ ഉത്തരവാദിത്തമുള്ളതിനാലാണ് സമരം നടത്തിയതെന്ന് സിബി പൊള്ളയില്‍ പറഞ്ഞു. എന്നാല്‍, സമരവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പഞ്ചായത്ത്​ അംഗത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അര്‍ത്തുങ്കല്‍ മണ്ഡലം പ്രസിഡൻറ് ജോസ്‌ ബെനറ്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.