കോവിഡ് ബാധിച്ച് മരിച്ച റിട്ട. ഗ്രഫ് ഉദ്യോഗസ്ഥന് ചിതയൊരുക്കി െഎ.ആർ.ഡബ്ല്യു

കായംകുളം: കോവിഡ് ബാധിച്ച് മരിച്ച റിട്ട. ഗ്രഫ് ഉദ്യോഗസ്ഥന് ചിതയൊരുക്കി െഎഡിയൽ റിലീഫ്​ വിങ്​. കൃഷ്ണപുരം കാപ്പിൽമേക്ക് തട്ടാരുടയ്യത്ത് ആതിര ഭവനത്തിൽ മോഹന​ൻെറ (60) സംസ്കാര ചടങ്ങാണ് െഎ.ആർ.ഡബ്ല്യു വളൻറിയർമാരുടെ നേതൃത്വത്തിൽ നടന്നത്. കഴിഞ്ഞ 21ന് ഹൃദ്രോഗ ബാധയെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 ഓടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിൻെറയും മേൽനോട്ടത്തിൽ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ഭാര്യ: ഷീബ. മകൾ: ആതിര. മരുമകൻ: സിജിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.