പാർക്ക്​ ജങ്ഷനിൽ താൽക്കാലിക പാലം നിർമിക്കണം -വ്യാപാരി വ്യവസായി ഏകോപന സമിതി

കായംകുളം: പാർക്ക്​ ജങ്ഷനിലെ പാലം പൊളിക്കാൻ ടെൻഡറായ സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധത്തിൽ താൽക്കാലിക പാലം നിർമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. പി. സോമരാജൻ, എം. ജോസഫ്, എ.എം. ഷരീഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, ജി. വിഠളദാസ്, ഇ.എസ്.കെ. പൂക്കുഞ്ഞ്, സലിം അപ്സര, നാഗൻ രാജാസ്, സജു മറിയം, ഷിബു എന്നിവർ സംസാരിച്ചു. താൽക്കാലിക പാലം നിർമിക്കണമെന്ന് സോഷ്യൽ ഫോറവും ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതി ഉദ്​ഘാടനം കായംകുളം: ജമാഅത്തെ ഇസ്‌ലാമി ജനസേവന വിഭാഗം പത്തിയൂർ പഞ്ചായത്ത് ആറാം വാർഡിൽ നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് മുബീർ എസ്. ഓടനാട് നിർവഹിച്ചു. ജനസേവന വകുപ്പ് സെക്രട്ടറി അഷ്റഫ് കാവേരി അധ്യക്ഷത വഹിച്ചു. എ. മഹ്മൂദ്, കെ.ജെ. സലിം, ഇക്ബാൽ, ഹംസ തുമ്പാശേരിൽ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.