ലെപ്രസി സാനറ്റോറിയം അന്തേവാസികളുടെ ഫലം നെഗറ്റിവ്

ചാരുംമൂട്: നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ 110 അന്തേവാസികൾക്കായി നടത്തിയ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റിവ്. ചൊവ്വാഴ്ച 93 പേർക്ക് നടത്തിയ ആൻറിജൻ പരിശോധനയിൽ 92 പേരുടെ ഫലവും നെഗറ്റിവാണ്. സാനറ്റോറിയം ഒ.പി പ്രവർത്തനം തുടങ്ങി. നൂറനാട് പഞ്ചായത്തിൽ രോഗബാധിതരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെയും, ക്വാറൻറീനിലുള്ളവരെയുമാണ് പരിശോധനക്ക് വിധേയരാക്കിയത്. കശ്മീരിൽനിന്നും അവധിക്ക് നാട്ടിലെത്തി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന സൈനികനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ പാറ്റൂരിൽ കോവിഡ്‌ മരണവും സമ്പർക്ക രോഗവും സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക വർധിച്ചിരുന്നു. രണ്ട്, മൂന്ന് വാർഡുകൾ പൂർണമായും നാലാം വാർഡ് ഭാഗികമായും കണ്ടെയ്ൻമൻെറ് സോണുകളായി തുടരുകയാണ്. കടക്കരപ്പള്ളി പഞ്ചായത്തിൽ 41 പേർക്ക്​ കൂടി കോവിഡ്​ ചേര്‍ത്തല: കോവിഡ് തീവ്ര മേഖലയായ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 41 പേര്‍ക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. 22ന് നടത്തിയ പരിശോധന ഫലങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്തത്. ഒന്ന്, 14 വാര്‍ഡുകളിലായി 26 കേസും രണ്ട്, മൂന്ന്, 12, 13 വാര്‍ഡുകളിലായി മറ്റ്​ രോഗികളുമാണ്​. ഒന്ന്, 14 വാര്‍ഡുകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന്​ ഒഴിവാക്കിയിരുന്നു. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തി​ൻെറ പ്രവര്‍ത്തനം പൂര്‍ണ സജ്ജമാക്കാന്‍ കഴിയാത്തത് പ്രതിസന്ധിയാകുന്നുണ്ട്. ഇവിടെ ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്​ ജീവനക്കാര്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന ഫലം വരാത്തത് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്​ തടസ്സമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.