പി. കൃഷ്ണപിള്ളയുടെ ചരമവാർഷികം ആചരിച്ചു

മാരാരിക്കുളം: കമ്യൂണിസ്​റ്റ് പാർട്ടി സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ 72ാം ചരമവാർഷികം ആചരിച്ചു. കണ്ണർകാട് കൃഷ്ണപിള്ള സ്മാരകത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പതാക ഉയർത്തി. അനുസ്മരണ പരിപാടിയിൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജി. വേണുഗോപാൽ, എസ്. രാധാകൃഷ്ണൻ, മനു സി. പുളിക്കൽ എന്നിവർ പങ്കെടുത്തു. ബാലസംഘം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി 'കേരളം എങ്ങനെ ഇന്നത്തെ കേരളമായി' എന്ന വിഷയത്തിൽ കുട്ടികളുടെ ഓൺലൈൻ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. apl P KRISHNA PILLAI പി. കൃഷ്ണപിള്ളയുടെ കണ്ണർകാ​ട്ടെ സ്മാരകത്തിൽ സി.പി.എം, സി.പി.ഐ ജില്ല നേതാക്കൾ പുഷ്​പാർച്ചന നടത്തുന്നു സഹായധനം കൈമാറി തൃക്കുന്നപ്പുഴ: പീപ്പിൾസ്​ ഫൗണ്ടേഷൻ അനുവദിച്ച സ്വയംതൊഴിൽ സഹായം തൃക്കുന്നപ്പുഴ പഞ്ചായത്ത് സ്വദേശിയായ സതീശന് വെൽഫെയർ പാർട്ടി ഹരിപ്പാട് മണ്ഡലം പ്രസിഡൻറ് സജി ഫാസിൽ കൈമാറി. മണ്ഡലം സെക്രട്ടറി സമീർ പല്ലന, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ് എൻ. ജലാലുദ്ദീൻ, പീപ്പിൾസ്​ ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ സ്വാലിഹ് പോരോളിൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.