കോവിഡ് വാർഡിൽനിന്ന് രോഗി ചാടിപ്പോയി

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രി കോവിഡ് വാർഡിൽനിന്ന് രോഗി ചാടിപ്പോയത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. വാർഡിൽനിന്നിറങ്ങിയ യുവാവ് ദേശീയപാതയിൽ ആശുപത്രി ജങ്​ഷൻ ബസ്​സ്​റ്റോപ്പിലെത്തി. വിവരമറിഞ്ഞ് എയ്ഡ് പോസ്​റ്റും പൊലീസും ഇവിടെയെത്തി. പിന്നീട് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആശുപത്രി ജീവനക്കാരൻ ഇയാളെ തിരികെ വാർഡിൽ എത്തിക്കുകയായിരുന്നു. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കോവിഡ് വാർഡിൽനിന്ന്​ ഇതിനുമുമ്പും രോഗികൾ പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ടുപേർ എയ്ഡ് പോസ്​റ്റിനു സമീപം എത്തിയിരുന്നു. പൊലീസാണ് ഇവരെ വാർഡിൽ തിരിച്ചെത്തിച്ചത്. വിദേശ വനിതയടക്കം ചാടിപ്പോയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. വാർഡിലെ സുരക്ഷാവീഴ്ചയാണ് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യമന്ത്രി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പി.ഡി.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.എം. അഷ്കർ, സെക്രട്ടറി ഷുക്കൂർ മോറീസ്, ട്രഷറർ സിയാദ്, എച്ച്. സുധീർ, ഷമീർ, നൗഷാദ്, ആർ.എച്ച്. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.