കോവിഡ് രോഗമുക്തി നേടിയര്‍ 73

കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 73 പേര്‍ രോഗമുക്തി നേടി. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍നിന്ന് 49 പേരും ആശ്രാമം ന്യൂ ഹോക്കി സ്​റ്റേഡിയത്തില്‍നിന്ന് 11 പേരും ശാസ്താംകോട്ട സൻെറ് മേരീസ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍നിന്ന് ഏഴുപേരും ജില്ല ആശുപത്രിയില്‍നിന്ന് നാലുപേരും വാളകം മേഴ്‌സി ഹോസ്പിറ്റല്‍, വിളക്കുടി ലിറ്റില്‍ഫ്ലവര്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് ഒാരോരുത്തരുമാണ് രോഗമുക്തി നേടിയത്. ദുരിതാശ്വാസക്യാമ്പിൽ ഇനി 16 പേർ കൊല്ലം: മഴ ശമിച്ച് വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ജില്ലയില്‍ ഒരു ദുരിതാശ്വാസക്യാമ്പ് മാത്രമായി. 16 പേരെ മാറ്റി താമസിപ്പിച്ച വടക്കേവിളയിലെ വിമല ഹൃദയ എച്ച്.എസ്.എസിലെ ക്യാമ്പ് ഒഴികെ മറ്റുള്ളവ പിരിച്ചുവിട്ടു. ആറ്​ കുടുംബങ്ങളിലെ എട്ടുവീതം പുരുഷന്മാരും സ്ത്രീകളുമാണ് വിമലഹൃദയ ക്യാമ്പിലുള്ളത്. കൊല്ലം താലൂക്കിലെ മൈലക്കാട് പഞ്ചായത്ത് യു.പി.എസിലാണ് ആദ്യക്യാമ്പ് ആരംഭിച്ചത്. ഇവിടെ 51 പേരെ താമസിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.