മാസ്​ക് ധരിക്കാത്തതിന് 306 പേർക്കെതിരെ നടപടി

കൊല്ലം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 285 കേസുകൾ രജിസ്​റ്റർ ചെയ്തതായി സിറ്റി പൊലീസ് അറിയിച്ചു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 306 പേർക്കെതിരേയും നടപടി സ്വീകരിച്ചു. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വ്യാപാരസ്​ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 27 കടയുടമകൾക്കെതിരെയും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയ 44 വാഹന ഉടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. കട്ടമരം തിരയിൽപെട്ടു; മത്സ്യത്തൊഴിലാളിയെ കാണാതായി (ചിത്രം) പരവൂർ: മത്സ്യബന്ധനത്തിനുപോയ ഫൈബർ കട്ടമരം തിരയിൽപെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. പരവൂർ തെക്കുംഭാഗം ആസിഫ് മൻസിലിൽ നസീറിനെയാണ് (45) കാണാതായത്. ഒപ്പമുണ്ടായിരുന്ന തെക്കുംഭാഗം മാണിക്കഴികത്ത് വീട്ടിൽ ഷജീർ നീന്തി കരക്കെത്തി. തീരത്തെത്തിയപ്പോഴേക്കും അവശനായി ഇയാൾ മറ്റ്​ മത്സ്യത്തൊഴിലാളികളുടെ സഹായത്താലാണ് കരയിലേക്ക് കയറിയത്. ഷജീർ ആശുപത്രിയിൽ ചികിത്സയിലാണ്. തെക്കുംഭാഗം തോട്ടുകുഴി ഭാഗത്തുനിന്ന് രാവിലെ അഞ്ചരയോടെയാണ് ഇവർ കടലിൽ പോയത്. കടലിലിറങ്ങി ഏറെക്കഴിയും മുമ്പ് ശകതമായ തിരയിൽപെട്ട് കട്ടമരം മറിയുകയായിരുന്നു. തിരയിൽപെട്ട കട്ടമരം ദൂരേക്ക് തെന്നിമാറിയതിനാൽ പിടിക്കാൻ കഴിഞ്ഞില്ല. കോസ്​റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്​മൻെറ്, മറൈൻ പൊലീസ്​ എന്നിവരും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തിയത്. പരവൂർ പൊലീസും സ്​ഥലത്തെത്തി. ഇരുട്ടുംവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിൽ തിങ്കളാഴ്​ച രാവിലെ പുനരാരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.