വിജ്ഞാന ദീപ്തി പദ്ധതിക്ക്​ 2.35 കോടി

തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടി​ൻെറ പരിധിയില്‍ വരുന്ന 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പാക്കുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്​ പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ നടത്തിപ്പിന്​ വനിത ശിശുവികസന വകുപ്പ് 2,35,20,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഓരോ ജില്ലയിലെയും 70 കുട്ടികള്‍ വീതം 980 കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപയാണ് ധനസഹായം. ജെ.ജെ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ സ്വന്തം വീടുകളിലേക്ക് പഠനത്തിനാവശ്യമായ ധനസഹായത്തോടെ മാറ്റുകയാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.