ഉദയന്നൂർ മലഞ്ചെരുവിൽ ഉരുൾപൊട്ടൽ ഭീതിയിൽ 200 കുടുംബങ്ങൾ

ഓയൂർ: വെളിയം ഉദയന്നൂർ മലയുടെ അടിവാരത്ത് ഉരുൾപൊട്ടൽ ഭീതിയിൽ 200 കുടുംബങ്ങൾ. മൈനിങ് ആൻഡ് ജി​േയാളജി വകുപ്പ് അധികൃതർ പരിശോധന നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടില്ല. 600 അടി ഉയരമുള്ള മലയുടെ അടിവാരത്തെ മിച്ചഭൂമിയിലാണ് കോളനി. മലവെള്ളപ്പാച്ചിലിൽ മണ്ണ് കുത്തിയൊലിക്കുന്ന ഈ പ്രദേശം ഉരുൾപൊട്ടൽ ഭീതിയിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒറ്റപ്പെട്ട് കിടക്കുന്ന ഇവിടെ ജനവാസം കുറവാണ്. റബർമരങ്ങളാണ് കൂടുതലും. ആദിവാസികളും ദലിതരുമായ കൂടുതൽ പേർക്ക് മിച്ചഭൂമിയിൽ താമസിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, മേഖലയിലെ ജീവിതസാഹചര്യം ദുസ്സഹമായതിനാൽ പലരും ഭൂമിവിട്ട് പോയി. ഇപ്പോൾ താമസിക്കുന്ന 200 ഓളം കുടുംബങ്ങൾ മരണത്തെ മുന്നിൽകണ്ടാണ് കഴിയുന്നത്. ഒരുവർഷം മുമ്പ് ഭൂരഹിതരായ ആദിവാസികളും ദലിതരും സർക്കാർഭൂമിയിൽ കുടിയേറി താമസിച്ചത് വിവാദമായിരുന്നു. ഉദയന്നൂരിലെ ദലിതർ താമസിക്കുന്ന ഭൂമിയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.