ജില്ല കോണ്‍ഗ്രസ്​ ഭവൻ ഉദ്ഘാടനം 17ന്

കൊല്ലം: പുതുതായി നിര്‍മിച്ച ജില്ല കോണ്‍ഗ്രസ്​ ഭവൻ (ആര്‍. ശങ്കര്‍-സി.എം. സ്​റ്റീഫന്‍ സ്മാരകമന്ദിരം) ഉദ്ഘാടനം 17ന് നടക്കും. കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവർ ചേര്‍ന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് നിർമാണ കമ്മിറ്റി കണ്‍വീനറും ഡി.സി.സി പ്രസിഡൻറുമായ അഡ്വ. ബിന്ദു കൃഷ്ണ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. ആര്‍. ശങ്കര്‍ കെ.പി.സി.സി പ്രസിഡൻറും സി.എം. സ്​റ്റീഫന്‍ ഡി.സി.സി പ്രസിഡൻറുമായിരുന്ന കാലത്ത് പടുത്തുയര്‍ത്തിയ കോണ്‍ഗ്രസ്​ ഭവന്‍ ഷഷ്ഠിപൂര്‍ത്തിയില്‍ എത്തുന്ന വേള കൂടിയാണിത്​. പഴയ കെട്ടിടത്തിനു സമീപം എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് പുതിയ മന്ദിരം പൂര്‍ത്തിയാക്കിയത്. എണ്ണൂറോളം പേര്‍ക്ക്​ ഇരിക്കാവുന്ന ഒാഡിറ്റോറിയം മുന്‍ ഡി.സി.സി പ്രസിഡൻറും കേന്ദ്രമന്ത്രിയുമായിരുന്ന എ.എ. റഹീമി​ൻെറ നാമധേയത്തിലാണ്. രാവിലെ 10ന് നടക്കുന്ന ചടങ്ങ് കോവിഡ് ചട്ടങ്ങള്‍ പാലിച്ചാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ബിന്ദു കൃഷ്ണ അറിയിച്ചു. കെ.പി.സി.സി ഭാരവാഹികളായ എഴുകോണ്‍ നാരായണന്‍, മോഹന്‍ ശങ്കര്‍, അഡ്വ. എ. ഷാനവാസ്ഖാന്‍, ജി. രതികുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, രാജേന്ദ്ര പ്രസാദ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസ്​ തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.