ഓൺലൈൻ അദാലത്; 15 പരാതികൾക്ക് തത്സമയം പരിഹാരം

തിരുവനന്തപുരം: താലൂക്കിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധമായ പരാതികൾക്ക് പരിഹാരം കാണുന്നതിന്​ കലക്ടർ നവജ്യോത് ഖോസ ഓൺലൈൻ പരാതി പരിഹാര അദാലത് സംഘടിപ്പിച്ചു. ജില്ലയിലെ 13 അക്ഷയ കേന്ദ്രങ്ങൾ മുഖേന പൊതുജനങ്ങൾ സമർപ്പിച്ച 35 അപേക്ഷകളിൽ പ്രാധാന്യമർഹിക്കുന്ന 21 അപേക്ഷകരുമായി കലക്ടർ വിഡിയോ കോൺഫറൻസിങ്ങിലൂടെ നേരിട്ട് ആശയവിനിമയം നടത്തി. ഇവരിൽ 15 പേരുടെ പരാതികൾ തത്സമയം പരിഹരിച്ചു. ബാക്കിയുള്ള അപേക്ഷകളിന്മേൽ എത്രയുംവേഗം നടപടി സ്വീകരിക്കാൻ ഉദ്യാഗസ്ഥരോട് കലക്ടർ നിർദേശിച്ചു. മത്സ്യബന്ധനത്തിന് പോകുന്നതിന് നിയന്ത്രണം തിരുവനന്തപുരം: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങൾ, തെക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള കേരള തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കി.മി വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ജൂലൈ എട്ടുവരെ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഉയർന്ന തിരമാലക്ക്​ സാധ്യത; തീരവാസികൾ ജാഗ്രത പാലിക്കണം തിരുവനന്തപുരം: പൊഴിയൂർ മുതലുള്ള തീരപ്രദേശങ്ങളിൽ ജൂലൈ അഞ്ചിന്​ രാത്രി 11.30വരെ ശക്തമായ തിരമാലക്ക്​ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2.5 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.