ജില്ലയിൽ 10 പേർക്ക് കോവിഡ്

കൊല്ലം: ഒന്നരവയസ്സുള്ള കുട്ടിയുൾപ്പെടെ ജില്ലയിൽ ഞായറാഴ്ച 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാൾ ഹൈദരാബാദിൽ നിന്നും മറ്റൊരാൾ നാട്ടുകാരിയുമാണ്. ഒന്നരവയസ്സുള്ള അരിനല്ലൂർ സ്വദേശിയായ കുഞ്ഞ് ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച 28കാര‍ൻെറ മകനാണ്. ഇവർ ഹൈദരാബാദിൽ നിന്നും എത്തിയവരാണ്. കരുനാഗപ്പള്ളിക്കാരായ അമ്മയും മകനും ദമ്മാമിൽനിന്ന്​ എത്തിയവരാണ്. കുവൈത്തിൽനിന്ന് രണ്ടുപേരും ഖത്തറിൽനിന്ന്​ രണ്ടുപേരും ദമ്മാമിൽ നിന്ന് രണ്ട് പേരും ദുബൈ, മോസ്കോ എന്നിവിടങ്ങളിൽനിന്ന്​ ഓരോ ആൾ വീതവുമാണ് എത്തിയത്. കരുനാഗപ്പള്ളി സ്വദേശിനിയായ 26കാരിയുടെ യാത്രാചരിത്രം വ്യക്തമല്ല. മറ്റുരോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദു​ൈബയിൽ നിന്നും ജൂൺ 21ന്​ എത്തിയ കൊല്ലം മൂദാക്കര സ്വാദേശി(41), കുവൈത്തിൽനിന്ന് 25ന് എത്തിയ എടക്കുളങ്ങര തൊടിയൂർ സ്വദേശി(47), ഖത്തറിൽ നിന്ന് 26ന്​ എത്തിയ മൈലക്കാട് കൊട്ടിയം സ്വദേശി(38), മോസ്കോയിൽനിന്ന് 16ന് എത്തിയ നിലമേൽ സ്വദേശി(21), കുവൈത്തിൽ നിന്ന് 30ന് എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി(40), ഖത്തറിൽ നിന്ന് 16ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനി(49), ദമ്മാമിൽ നിന്നും ജൂൺ 11ന്​ എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി (27), മകൻ (രണ്ടര വയസ്സ്) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.