കുളത്തൂപ്പുഴ ടൗണിലെ തിരക്ക് നിയന്ത്രിക്കാന്‍ പരിഷ്കരണം

കുളത്തൂപ്പുഴ: ഓണക്കാലമാരംഭിച്ചതോടെ കുളത്തൂപ്പുഴ സെന്‍ട്രല്‍ ജങ്ഷനിലെ തിരക്ക് വർധിക്കുന്നത് കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നതിന്​ നടപടി തുടങ്ങി. ഇതിനായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാ ബീവിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവരുടെയും വ്യാപാരികളുടെയും വാഹനങ്ങള്‍ കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക്​ സമീപമോ, പഞ്ചായത്ത് ഓഫിസിനു സമീപത്തായി പൊതുമരാമത്ത് ​ഗെസ്​റ്റ്​ ഹൗസ് ഭാഗത്തോ നിര്‍ത്തിയിടണം. കുളത്തൂപ്പുഴ സെന്‍ട്രല്‍ ജങ്​ഷനില്‍ 50 മീറ്റര്‍ ചുറ്റളവ് വിട്ട് മാത്രമേ ഓട്ടോറിക്ഷകള്‍ അനുവദിക്കൂ. അഞ്ചലിലേക്ക് പുറപ്പെടുന്ന ബസുകള്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലായി നിര്‍ത്തി യാത്രക്കാരെ കയറ്റണം. തിങ്കളാഴ്ച മുതൽ പരിഷ്കാരം നിലവില്‍ വരും. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അടച്ചുപൂട്ടിയ കുളത്തൂപ്പുഴ പഞ്ചായത്ത് പൊതു മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നതും തിങ്കളാഴ്ച പരിഗണിക്കും. ഉത്സവകാലത്ത് കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാനായി രണ്ടാഴ്ചത്തേക്കായാണ് പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ജോർജ് വർഗീസ് പുളിന്തിട്ട, സെക്രട്ടറി എ. ഷാനവാസ് എന്നിവർ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി കുളത്തൂപ്പുഴ: വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഭക്ഷ്യ സുരക്ഷാ വിഭാഗം കുളത്തൂപ്പുഴയിൽ പരിശോധന നടത്തി. ഗുരുതര വീഴ്ച കണ്ടെത്തിയ ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നോട്ടീസ് നല്‍കി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്ത്​ നശിപ്പിച്ചു. ശരിയായ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് മിക്കസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. മിക്ക സ്ഥാപനങ്ങളിലും മാസ്ക് ധരിക്കാതെ ജോലി എടുക്കുന്ന തൊഴിലാളികളെയും വയോധികരെയും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നൽകി. ബേക്കറി ഉല്‍പന്നങ്ങൾ വില്‍ക്കുന്ന കടകളും ബോര്‍മകളും മതിയായ സുരക്ഷാ മാനദണ്ഡം പാലിക്കുന്നി​െല്ലന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻെറ വിലയിരുത്തല്‍. പത്തനാപുരം, പുനലൂര്‍ ഫുഡ്സേഫ്റ്റി ഓഫിസർമാരായ ജിതിന്‍ദാസ്, വിനോദ് കുമാര്‍. ടി.എസ്. ബാബു കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.