കൊട്ടാരക്കരക്ക് ശുചിത്വനഗര പദവി

കൊല്ലം: മാലിന്യസംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച​െവച്ച കൊട്ടാരക്കര നഗരസഭ ശുചിത്വനഗര പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം പി. അയിഷാ പോറ്റി എം.എല്‍.എ നിര്‍വഹിച്ചു. ഹരിത കേരളം മിഷ​ൻെറ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നഗരസഭ ഈ നേട്ടം സ്വന്തമാക്കിയത്. ഖരമാലിന്യ സംസ്‌കരണത്തി​ൻെറ ഭാഗമായി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ബയോഗ്യാസ് പ്ലാൻറ്, റിങ് കമ്പോസ്​റ്റ്​, ബക്കറ്റ് ബിന്‍, ബയോബിന്‍, കമ്പോസ്​റ്റ്​ പിറ്റ് എന്നിവ സ്ഥാപിച്ചു. പൊതു മാലിന്യസംസ്‌കരണത്തിനായി 12 തുമ്പൂര്‍മുഴി എയ്​റോബിക് കമ്പോസ്​റ്റ്​ യൂനിറ്റുകള്‍ സ്ഥാപിക്കുകയും മാലിന്യം സംസ്‌കരിക്കുകയും ചെയ്തുവരുന്നു. പ്ലാസ്​റ്റിക് മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനായി മിനി കലക്​ഷന്‍ സൻെറര്‍, മെറ്റീരിയല്‍ കലക്​ഷന്‍ ഫെസിലിറ്റി സൻെറര്‍, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സൻെറര്‍ തുടങ്ങിയവയും സ്ഥാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി. ശ്യാമളയമ്മ അധ്യക്ഷയായി. ഉപാധ്യക്ഷന്‍ ഡി. രാമകൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണ മേനോന്‍, കൃഷ്ണന്‍കുട്ടി, തോമസ് സി. മാത്യു, എസ്. ഷംല, ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എസ്. ഐസക്, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.