വെളിനല്ലൂരും പൂയപ്പള്ളിയിലും കോവിഡ് വർധിക്കുന്നു

ഓയൂർ: വെളിനല്ലൂരും പൂയപ്പള്ളിയിലും കോവിഡ് കേസുകൾ വർധിക്കുന്നു. വെളിനല്ലൂരിൽ രണ്ടു ദിവസം കൊണ്ട്​ ആറ് ​േകാവിഡ് കേസുകളാണുണ്ടായത്. ചൊവ്വാഴ്ച അഞ്ച്​ കേസുകളാണ് സ്ഥിരീകരിച്ചത്. മുളയറച്ചാലിൽ രണ്ടും ചെങ്കൂരിൽ മൂന്നുമാണ് റിപ്പോർട്ട് ചെയ്തത്​. തിങ്കളാഴ്ച ഒരു പോസിറ്റിവ് കേസുമായിരുന്നു. പൂയപ്പള്ളി പഞ്ചായത്തിൽ രണ്ടുദിവസം കൊണ്ട് ഏഴ്​ കോവിഡ് പോസിറ്റിവ് കേസുകളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ആറും തിങ്കളാഴ്ച ഒന്നുമാണ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ പഞ്ചായത്തിൽ രണ്ട് വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണിലാണ്. ചടയമംഗലത്ത് നാലുപേർക്ക് കൂടി കോവിഡ് ചടയമംഗലം: ചടയമംഗലത്ത് നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ മണ്ണപ്പറമ്പ് വാർഡിലാണ് നാലുപേർക്ക് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റിമാൻഡ്​​ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിെന തുടർന്ന് ചടയമംഗലം പൊലീസ് സ്​റ്റേഷനിലെ ഒമ്പത്​ പൊലീസുകാർ ക്വാറൻറീനിലായിരുന്നു. അടിപിടിക്കേസിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ആദ്യ പരിശോധനയിൽ ഫലം നെഗറ്റിവായ ഇയാളെ റിമാൻഡ്​ ചെയ്യുന്ന ഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് കേസുമായി നേരിട്ട് ബന്ധമുള്ള മൂന്ന് എസ്.ഐ, രണ്ട് എ.എസ്.ഐ, രണ്ട് സി.പി.ഒ, രണ്ട് ഹോം ഗാർഡുമാരെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം കാക്കോട്ട് ഭാഗത്തുനിന്ന്​ അബ്കാരി കേസിൽ പിടികൂടിയ രണ്ട് യുവാക്കളിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലമേൽ പഞ്ചായത്തിൽ തിങ്കളാഴ്ച 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുരുക്കുമണിൽ മുമ്പ് രോഗം സ്ഥിരീകരിച്ച യുവാവി​ൻെറ സഹോദരിക്കും ജ്യേഷ്ഠഭാര്യക്കുമടക്കം രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. കൈതോട് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത എലിക്കുന്നാംമുകൾ കൈതോട് തട്ടത്തുമല സ്വദേശികളായ 17 പേർക്കാണ് പി.സി.ആർ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.