കടലില്‍ കാണാതായ ആളെ കണ്ടെത്തിയില്ല

കൊല്ലം: കടലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ ആളെ കണ്ടെത്താനായില്ല. പരവൂര്‍ തെക്കുംഭാഗം ആശിഷ് മന്‍സില്‍ നസീര്‍ (44) നെയാണ് 16ന് കടലില്‍ കാണാതായത്. 16 മുതല്‍ തിരച്ചിലുകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെങ്കിലും താഴ്ന്ന് പറക്കാനാകാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന്, റഡാര്‍ സഹായത്തോടെ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ലെന്ന് സതേണ്‍ നേവല്‍ കമാന്‍ഡ് കൊച്ചിയില്‍നിന്ന്​ അറിയിച്ചു. തിരച്ചില്‍ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.