കൊല്ലം ഡി.സി.സി ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

മുഖ്യമന്ത്രി ഏകാധിപതിയായി മാറി -മുല്ലപ്പള്ളി കൊല്ലം: അസഹിഷ്ണുതയുടെ പര്യായമായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കുന്നവരെ ഇല്ലായ്മചെയ്യുന്ന ഏകാധിപതിയായി മാറിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാലുവർഷം കേരളം ഭരിച്ച് സമസ്​ത മേഖലകളെയും സ്​തംഭിപ്പിച്ച സർക്കാർ പൂർണമായും ഹോം ക്വാറൻറീനിൽ പോകേണ്ടത് അനിവാര്യമെന്നാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കോൺഗ്രസ് ഭവൻ ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രഖ്യാപിത അടിയന്തരാവസ്​ഥ സൃഷ്​ടിച്ച് മോദി മുന്നേറുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയും അഴിമതികളുടെ പ്രഭവസ്ഥാനമാകുന്നെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ കോവിഡിൻെറ പേരിൽ നടക്കുന്ന കോൾ ഡീറ്റെയിൽ റെക്കോഡ് ഭരണഘടനാ ലംഘനമാണെന്നും ചരിത്രത്തിൽ ഒരു സർക്കാറും ചെയ്യാത്ത ജനദ്രോഹ നടപടിയാണെന്നും തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സാങ്കേതികമായി ഭൂരിപക്ഷക്കുറവുണ്ടെങ്കിലും പിണറായി സർക്കാറിനെതിരെയുള്ള യു.ഡി.എഫിൻെറ അവിശ്വാസം കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെയും അവിശ്വാസപ്രമേയമായി നിലകൊള്ളുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അധ്യക്ഷതവഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. േപ്രമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്​മാൻ എം.എൽ.എ, കെ.പി.സി.സി വൈസ്​ പ്രസിഡൻറുമാരായ ഡോ. ശൂരനാട് രാജശേഖരൻ, എഴുകോൺ നാരായണൻ, മോഹൻ ശങ്കർ, ജന. സെക്രട്ടറിമാരായ അഡ്വ. എ. ഷാനവാസ്​ഖാൻ, ജി. രതികുമാർ, ചാമക്കാല ​േജ്യാതികുമാർ, എം.എം. നസീർ, രാജേന്ദ്രപ്രസാദ്, സി.ആർ. മഹേഷ്, ജില്ലയുടെ ചാർജ് വഹിക്കുന്ന പഴകുളം മധു, മുൻ എം.പി പീതാംബരക്കുറുപ്പ്, ഐ.എൻ.ടി.യു.സി സംസ്​ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ദേശീയ നേതാവ് സുരേഷ് ബാബു, യു,ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, അൻസാർ അസീസ്​ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് േപ്രാട്ടേകോൾ പാലിച്ച് 50 പേർക്ക് മാത്രമാണ് ഉദ്ഘാടനചടങ്ങിലേക്ക് പ്രവേശനം നൽകിയത്. ------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.