തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലും കോവിഡ് വ്യാപനം

കുളത്തൂപ്പുഴ: രണ്ടുദിവസം നീണ്ട ആശ്വാസത്തിനുശേഷം വീണ്ടും തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം, കുളത്തൂപ്പുഴയില്‍ ആശങ്ക. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയില്‍ കോവിഡ് സ്ഥിരീകരിച്ച ആറുപേരില്‍ അഞ്ചുപേരും തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. രണ്ടാഴ്ച മുമ്പാണ്​ ഇവർ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടത്. ഇതോടെ തൊഴിലുറപ്പില്‍ പങ്കെടുത്ത സ്ത്രീ തൊഴിലാളികള്‍ക്കും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുടുംബത്തിലെ മറ്റുള്ളവര്‍ക്കും രോഗം പകരാൻ സാധ്യതയേറി. കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച സാംനഗര്‍ പ്രദേശത്തേക്കുള്ള പ്രധാനപാത ഒഴികെ എല്ലാ വഴികളും അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.