തഴവയിൽ തൊഴിലുറപ്പ് തൊഴിലാളി ഉൾ​െപ്പടെ രണ്ടുപേർക്ക് കോവിഡ്

കരുനാഗപ്പള്ളി: തഴവയിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.15ാം വാർഡിലെ 46കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുള്ള തൊഴിലാളികളും ബന്ധുക്കളുമു​ൾപ്പെടെയുള്ള 41 പേരിൽ പരിശോധന നടത്തിയെങ്കിലും എല്ലാവരും നെഗറ്റിവാണ്. 22ാം വാർഡിൽ ജവാനും കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽനിന്ന്​ എത്തിയ ഇദ്ദേഹം ക്വാറൻറീനിലായിരുന്നു. രണ്ടുപേരെയും ശാസ്താംകോട്ടയിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മത്സ്യബന്ധന മേഖലകളില്‍ ജാഗ്രത ശക്തമാക്കണം -കലക്ടര്‍ കൊല്ലം: മത്സ്യബന്ധനത്തിനും വിപണനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് കലക്ടർ. ദിനംപ്രതി കൃത്യമായ വിലയിരുത്തല്‍ ഉണ്ടാകണം. കലക്​ടറേറ്റില്‍ കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം. ഹോസ്​റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ താമസിക്കുന്ന ദിവസങ്ങളില്‍ മാത്രം വാടക നല്‍കിയാല്‍ മതി. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍, മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച ക്ലോസ്ഡ് ക്ലസ്​റ്റര്‍ ഗ്രൂപ് സംവിധാനം വഴിയുള്ള നിയന്ത്രണങ്ങള്‍ നേരിട്ട്​ നിരീക്ഷിച്ച് ശക്തിപ്പെടുത്തണം. താലൂക്കുതലത്തില്‍ പ്രവര്‍ത്തനപുരോഗതി എല്ലാ ദിവസവും വിലയിരുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. ഹാര്‍ബറുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു. ചടയമംഗലം, തെന്മല മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. 18ന് എ.ആര്‍ ക്യാമ്പില്‍ പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.