ഇ-ബസ്​; അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫിസ്​ -ആർ.എസ്​.പി

തിരുവനന്തപുരം: ഇ-ബസ് പദ്ധതിയില്‍ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫിസെന്ന്​ ആർ.എസ്​.പി. െഎ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെയാണ്​ ഹെസ് കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ നടപടിയെടുത്തതെന്ന് ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും കേന്ദ്ര സെക്ര​േട്ടറിയറ്റ്​ അംഗം എന്‍.കെ. പ്രേമചന്ദ്രൻ എം.പിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗതമന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളി​െച്ചന്നും വിഷയത്തില്‍ മുഖ്യമന്ത്രി അമിത താല്‍പര്യം കാണി​െച്ചന്നും നേതാക്കൾ ആരോപിച്ചു. ബുദ്ധിപരമായ അഴിമതിയാണ് ഇ-മൊബിലിറ്റി പദ്ധതിയിൽ നടന്നതെന്നും ഇതില്‍നിന്ന്​ സർക്കാർ ഉടന്‍ പിന്മാറണമെന്നും ആര്‍.എസ്​.പി ആവശ്യപ്പെട്ടു. കേന്ദ്ര സെക്ര​േട്ടറിയറ്റ്​ അംഗങ്ങളായ ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.