അധ്യാപകനെ തടഞ്ഞത് മനുഷ്യാവകാശ ലംഘനം^ സേവ് എജുക്കേഷൻ ഫോറം

അധ്യാപകനെ തടഞ്ഞത് മനുഷ്യാവകാശ ലംഘനം- സേവ് എജുക്കേഷൻ ഫോറം തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽനിന്ന്​ മുൻ അധ്യാപകനെ വിലക്കിയ സിൻഡിക്കേറ്റ് നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് സേവ് എജുക്കേഷൻ ഫോറം. സർവകലാശാലയുടെ സൈക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഇമ്മാനുവൽ തോമസിനെയാണ്​ കാരണം അറിയിക്കാതെ വിലക്കിയത്. വിരമിച്ചെങ്കിലും സൈക്കോളജി വിഭാഗം ബോ‍ർഡ് ഓഫ് സ്​റ്റഡീസ് ചെയർമാനാണ്. എത്രയും വേഗം ഈ സർക്കുലർ പിൻവലിക്കുകയും തെറ്റ് തിരുത്തുകയും ചെയ്യണമെന്ന് ഫോറം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.