ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന ഇന്നുമുതൽ

ഓച്ചിറ: കായംകുളത്ത് കോവിഡ് വ്യാപകമായതോടെ ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മുൻകരുതലുമായി ആരോഗ്യവകുപ്പും പൊലീസും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ സ്രവപരിശോധന ആരംഭിക്കും. തുടക്കത്തിൽ 20 മുതൽ 30 വരെ സാമ്പിളുകളാണ് പരിശോധിക്കുക. ഓച്ചിറ ബ്ലോക്കി​ൻെറ പരിധിയിൽ സ്ഥാപന നിരീക്ഷണത്തിൽ ഇപ്പോൾ 319 പേരും ഗൃഹനിരീക്ഷണത്തിൽ 526 പേരുമാണുള്ളത്. ഇവരുടെയെല്ലാം സ്രവം ആദ്യഘട്ടത്തിൽ പരിശോധിക്കും. ഇതിനുപുറമെ ആരോഗ്യ പ്രവർത്തകർ, പൊലീസ്, സന്നദ്ധ പ്രവർത്തകർ, കാർ-ഓട്ടോ മറ്റ് പൊതുവാഹനങ്ങളുടെ ഡ്രൈവർമാർ, ഇതര സംസ്ഥാന തൊഴിലാളികൾ, പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവരുടെ സ്രവവും പരിശോധിക്കും. സി.എച്ച്.സിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സ്രവ പരിശോധന. സാധാരണ രോഗികൾക്കും സ്രവ പരിശോധനക്ക് എത്തുന്നവർക്കും പ്രത്യേക കവാടങ്ങളിലൂടെയാണ് ആശുപത്രിയിലേക്ക് പ്രവേശനം ആനുവദിക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഡി. സുനിൽകുമാർ അറിയിച്ചു. ആയിരംതെങ്ങ്, അഴീയ്ക്കൽ ഹാർബർ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.