വൃക്കകൾ തകരാറിലായ യുവതി സഹായംതേടുന്നു

ചവറ: വൃക്കകൾ തകരാറിലായ യുവതി സുമനസ്സുകളുടെ കനിവ് തേടുന്നു. ചവറ മുകുന്ദപുരം അമ്പോലി പടിഞ്ഞാറ്റതിൽ നിസാമി​ൻെറ ഭാര്യ ഹസീന (33) ആണ് വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. പതിനൊന്ന് മാസമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതമാണ് ചെയ്​തുവരുന്നത്. നിർധന കുടുംബമായ ഇവർക്ക് മറ്റൊരു വഴിയുമില്ലാതെ വിഷമാവസ്ഥയിലാണ്. ഭർത്താവ് നിസാം കലാകാരനും കൂലിപ്പണിക്കാരനുമാണ്. ഭാര്യയെ ശുശ്രൂഷിക്കുന്നതിനാലും ലോക്​ഡൗണും കാരണം ജോലിക്ക് പോകാൻ കഴിയുന്നില്ല. മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് ഇവർക്കുള്ളത്. നാട്ടുകാരുടെ കാരുണ്യത്തിലാണ് കുടുംബം കഴിയുന്നത്. ഹസീനയുടെ വൃക്ക മാറ്റിവെക്കൽ ചികിത്സക്കായി വലിയത്ത് സിനോജ് (ചെയ.), മനാഫ് തുപ്പാശ്ശേരി (ജന. കൺ.), ഇ. റഷീദ് (ട്രഷ.) എന്നിവർ ഭാരവാഹികളായി ഹസീന ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 19980100080557, IFSC CODE: FDRL0001998, ഫെഡറൽ ബാങ്ക്, പടപ്പനാൽ ശാഖ, ഫോൺ: 9495927129. help haseena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.