കൊല്ലം: ആലപ്പാട് കടൽക്ഷോഭ മേഖലയിൽ അടിയന്തരമായി പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും ഇതിനായി പുലിമുട്ട്, കടല്‍ ഭിത്തി, ജിയോ ബാഗ് സ്ഥാപിക്കല്‍ എന്നിവ വേണമെന്നും എ.എം. ആരിഫ് എം.പി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്, സ്ഥലം എം.എൽ.എ ആര്‍. രാമചന്ദ്രന്‍, കലക്ടര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജലസേചന വകുപ്പ് വഴി നല്‍കുന്ന 3.2 കോടിയുടെ പദ്ധതിക്ക് ഉടന്‍ അനുമതി നേടേണ്ടതുണ്ടെന്നും എം.പി പറഞ്ഞു. ടി.എസ് കനാലും കടലിനും ഇടയിലുള്ള ദൂരം കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ആര്‍. രാമചന്ദ്രന്‍ എം.എൽ.എ ഒരു ഗ്രാമത്തിൻെറ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നം വികസന സമിതിയിൽ ചർച്ച ചെയ്തു. വെള്ളിയാഴ്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ വിഷയത്തിൻെറ ഗൗരവം അറിയിച്ചതും തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുമെന്നും കലക്ടര്‍ മറുപടി നല്‍കി. കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ വരുന്ന ചെലവ് പഞ്ചായത്തുകള്‍ വഹിക്കുന്നതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് അറിയിച്ചു. നിരീക്ഷണത്തിന് എത്തുന്നവരുടെ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിക്കാനാവണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മത്സ്യബന്ധന യാനങ്ങള്‍ അടുപ്പിക്കുന്നതിന് നിയന്ത്രണം കൊല്ലം: ജില്ലയിലെ തീരപ്രദേശത്തുനിന്നും മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ അവ പുറപ്പെടുന്ന പ്രദേശത്തെ ലേലഹാളിന് സമീപം മാത്രമേ മത്സ്യം ഇറക്കുന്നതിനായി അടുപ്പിക്കാന്‍ പാടുള്ളൂവെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.