ക്വാറൻറീൻ സെൻററിൽനിന്ന് ചാടിപ്പോയയാൾ തിരിച്ചെത്തി

ക്വാറൻറീൻ സൻെററിൽനിന്ന് ചാടിപ്പോയയാൾ തിരിച്ചെത്തി പാരിപ്പള്ളി: വിദേശത്ത് നിന്നെത്തി പാരിപ്പള്ളിയിൽ ക്വാറൻറീൻ സൻെററിൽ കഴിഞ്ഞിരുന്നയാൾ ചാടിപ്പോയി. വിവരമറിഞ്ഞ നാട്ടുകാർ ​െതരച്ചിൽ നടത്തുന്നതിനിടെ ഇയാൾ തിരിച്ചെത്തി. പരിസരത്തുതന്നെ മാറിനിന്നതാണെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, വീട്ടിലേക്ക്​ കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന്​ ബോധ്യംവന്നതിനാൽ തിരിച്ചെത്തി മതിൽ ചാടിക്കടന്ന് അകത്തുകയറിയതാണെന്ന്​ നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.