വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

ചവറ: വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചരപ്പവൻ ആഭരണങ്ങളും 50,000 രൂപയും മോഷ്​ടിച്ചു. ചവറ പന്മന പൊന്മന മുറിയിൽ തെക്കേകുന്നിൽ തെക്കതിൽ പ്രസാദി​ൻെറ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്‌ച രാത്രിയിൽ മുൻവശത്തെ വാതിലി​ൻെറ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്​ടാവ്​ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടുകാർ അടുത്തവീട്ടിൽ കിടക്കാൻ പോയതിനാൽ വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. ചവറ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.