നഗരത്തിലേക്ക് അത്യാവശ്യക്കാർ അല്ലാത്തവർ വരരുത് ^മന്ത്രി

നഗരത്തിലേക്ക് അത്യാവശ്യക്കാർ അല്ലാത്തവർ വരരുത് -മന്ത്രി തിരുവനന്തപുരം: തലസ്ഥാനത്ത് അതിജാഗ്രത വേണ്ട അവസ്ഥയാണെന്നും അത്യാവശ്യക്കാർ അല്ലാത്തവർ നഗരത്തിലേക്ക് വരരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരം അടച്ചിടേണ്ട സാഹചര്യമില്ല. ഉറവിടമറിയാത്ത കേസുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽനിന്ന് അധികം പോസിറ്റിവ് കേസുകളില്ല. എന്നിരുന്നാലും ജാഗ്രത തുടരണം. ഷോപ്പിങ്​ മേഖലകൾ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് പൊലീസും നഗരസഭയും പരിശോധിക്കും. തിരുവനന്തപുരം മാരായമുട്ടത്തുനിന്ന് സേലത്തേക്കുപോയ ആൾ അവിടെ പോസിറ്റിവായിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മാരായമുട്ടത്ത് സ്രവപരിശോധന ശക്തമാക്കും. ബൂത്ത് തല നിരീക്ഷണ സംവിധാനവും ഒരുക്കും. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിൽ അല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും ഏകോപിപ്പിച്ച്​ ആൻറിജൻ പരിശോധന രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.