കോഴിക്കോട്: തദ്ദേശ വാർഡ് വിഭജനത്തിന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബിൽ നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ ് ചെന്നിത്തല. നിയമസഭ പാസാക്കിയാലും കോടതിയിൽ ബിൽ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെയും നാലാം സംസ്ഥാന ധനകാര്യ കമീഷന്‍റെയും സെൻസസ് നിയമത്തിന്‍റെയും സംസ്ഥാനത്ത് വാർഡ് വിഭജനം പാടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്നാമത്തെ കത്ത് ഗവർണർക്ക് നൽകിയിരുന്നു. തുടർന്ന് ഗവർണർ ഒാർഡിനൻസ് മടക്കി.
നിയമവിരുദ്ധ കാര്യങ്ങൾ സർക്കാർ ചെയ്യരുത്. മാർക്സിസ്റ്റ് പാർട്ടിയുടെ ഇംഗിതത്തിന് അനുസരിച്ച് വാർഡുകൾ വെട്ടിമുറിക്കാനും താൽപര്യം സംരക്ഷിക്കാനുമുള്ള നടപടിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ശരിയായ നിലയിൽ നടത്താൻ സർക്കാർ തയാറല്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.