Posted On
date_range Updated On
date_range തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിെൻറ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളുടെയും ആറ് കോർപറേഷനുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.
2,62,24,501 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 1,25,40,302 പുരുഷൻമാരും 1,36,84,019 സ്ത്രീകളും 180 ട്രാൻസ്ജെൻഡർമാരുമാണ്.
പുതുതായി 6,78,147 പുരുഷൻമാരും 8,01,328 സ്ത്രീകളും 66 ട്രാൻസ്ജെൻമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി. 4,34,317 പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.