മിന്നൽ പണിമുടക്ക്:കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി ഉറ​പ്പെന്ന്​ സർക്കാർ; ഹരജി തീർപ്പാക്കി

കൊച്ചി: മിന്നൽ പണിമുടക്ക്​ നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി ഉറപ്പുനൽകിയതിനെ തുടർന്ന്​ ഇതുസംബന്ധിച്ച ഹരജി ഹൈകോടതി തീർപ്പാക്കി. തിരുവനന്തപുരത്ത് ഷെഡ്യൂളിൽ മാറ്റംവരുത്തിയതിനെതിരെ ജൂൺ 26ന്​ നടത്തിയ മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട്​ 108 ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ്​ കെ.എസ്.ആർ.ടി.സി അറിയിച്ചത്​. പണിമുടക്കിനെ തുടർന്നുണ്ടായ നഷ്ടം തങ്ങളിൽനിന്ന് ഈടാക്കുന്നതിനെതിരെ സമരംചെയ്ത ജീവനക്കാർ നൽകിയ ഹരജിയിലാണ്​ കെ.എസ്​.ആർ.ടി.സിയുടെ വിശദീകരണം. ഈ ഹരജിയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ തീർപ്പാക്കിയത്​. മിന്നൽ പണിമുടക്കിനെ തുടർന്ന് 9.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

തങ്ങളിൽനിന്ന് നഷ്ടം ഈടാക്കാനുള്ള തീരുമാനം അന്വേഷണം നടത്താതെയാണെന്നും നിയമപരമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സമരംചെയ്ത ജീവനക്കാർക്കെതിരെ കൂടുതൽ കർശന നടപടി വേണമെന്നായിരുന്നു കോടതി നിലപാട്​. തെറ്റുകാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുന്നതിൽ വിരോധമില്ലെന്നായിരുന്നു യൂനിയനുകളുടെ നിലപാട്​. തുടർന്നാണ്​ വ്യാഴാഴ്ച സർക്കാർ നിലപാട്​ അറിയിച്ചത്​.

അതേസമയം, ജീവനക്കാർക്കെതിരെ സർക്കാറിന്‍റെ പുതിയ നടപടിയുണ്ടാകുന്നതുവരെ നഷ്ടം ഈടാക്കാനുള്ള നീക്കം കോടതി തടഞ്ഞു. 

Tags:    
News Summary - Lightning strike: Govt confirms action against KSRTC employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.