തിരുവനന്തപുരം: ഒരു മാസം മുൻപു കാണാതായ ലാത്‌വിയ സ്വദേശിനി ലിഗയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. യുവതിയുടെ ശരീരത്തിനോ ആന്തരിക അവയവങ്ങൾക്കോ പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. മരണം വിഷം ഉള്ളിൽചെന്നാകാമെന്ന് സംശയമുള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അത് സ്ഥിരീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഒരു മാസം നീണ്ട തിരച്ചിലിനൊടുവിൽ കോവളത്തെ തിരുവല്ലം പനത്തുറയിൽ പുനംതുരുത്തിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ശിരസറ്റനിലയിലായിരുന്നു ലിഗയുടെ മൃതദേഹം കാണപ്പെട്ടത്. പോത്തൻകോട് അരുവിക്കരകോണെത്ത ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. ലാത്വിയൻ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ചു വർഷമായി അയർലൻഡിലാണ് താമസിച്ചുവന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.