മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. കൂടാതെ 10000 രൂപ പിഴയും ഈടാക്കി.

ഗതാഗത വകുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർ.ടി. ഒ (എൻഫോഴ്സ്മെൻ്റ്) സ്ക്വാഡ്, എറണാകുളം സിറ്റി പോലീസ് എന്നിവർ സംയുക്തമായി കൊച്ചി നഗരത്തിൽ നടത്തിയ പരിശേോധനയിലാണ് നടപടി.

കൂടാതെ നിയമ ലംഘനം നടത്തിയ പതിനെട്ട് ബസുകൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. ഹൈകോർട്ട് ജംഗ്ഷൻ, കലൂർ ബസ്സ് സ്റ്റാൻ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നഗരത്തിൽ സർവിസ് നടത്തുന്ന ബസ് ഡ്രൈവർമാർക്കെതിരെ പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്ന പരിശോധന.

പരിശോധന വരുന്ന ദിവസങ്ങളിലും തുടരുമെന്നും എറണാകുളം ആർ.ടി.ഓ (എൻഫോഴ്സ്മെൻ്റ്) അറിയിച്ചു.

Tags:    
News Summary - Licenses of three private bus drivers revoked for drunk driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.