കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിൽ ഭീതിപരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. 15 ദിവസം മുമ്പ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം തുടർന്നതിനിടെയാണിത്. താമരശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റുന്ന പുലിക്ക് പരിക്കുണ്ടോ എന്ന് വനം വകുപ്പിന്‍റെ വെറ്റിനറി സർജർ പരിശോധിക്കും.
ഒരു സ്ത്രീയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ പുലിയെ കണ്ടെത്താനായി നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനപാലകർ നിരീക്ഷണം നടത്താൻ തുടങ്ങിയത്. ആടുകളെ മേക്കവെ വന്യജീവിയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ വീട്ടമ്മ ഉൾപ്പെടെയുള്ളവർ പ്രദേശത്ത് കടുവയുണ്ടെന്നും സാക്ഷ്യപ്പെടുത്തിയിരുന്നു.
കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാൽ വാർഡിലെ കൂരിയോടും മഞ്ഞകടവ് വാർഡിലെ പെരുമ്പൂളയിലുമാണ് വന്യജീവി ആക്രമണ ഭീഷണി നിലനിൽക്കുന്നത്. ഈ രണ്ട് വാർഡുകളിലെ നാട്ടുകാരും കർഷകരും ആശങ്കയോടെയാണ് കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.