തിരുവനന്തപുരം: നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘർഷത്തിൽ അനുമതിയില്ലാതെ ദൃശ്യം പകർത്തിയതിന് എം.എൽ.എമാരുടെ പേഴ്സനൽ അസിസ്റ്റന്റുമാർക്ക് (പി.എമാർക്ക്) കാരണം കാണിക്കൽ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫിസ് നോട്ടീസില്‍ വ്യക്തമാക്കി.
എം. വിൻസെന്റ്, ടി. സിദ്ദീഖ്, കെ.കെ. രമ, എം.കെ. മുനീർ, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എം.എൽ.എമാരുടെ പി.എമാർക്കാണ് നോട്ടീസ്. അതി സുരക്ഷ മേഖലയിൽ ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.
നിയമസഭ സമ്മേളനം ചേരുന്ന സമയത്ത് സ്പീക്കറുടെ ഓഫിസിന് മുന്നിൽ ഭരണ-പ്രതിപക്ഷാംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിലുണ്ടായ സംഘർഷമാണ് നോട്ടീസിന് ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.