Posted On
date_range Updated On
date_range കെ. സുധാകരന്റെ ആർ.എസ്.എസ് പ്രസ്താവന ലീഗ് ചർച്ച ചെയ്യും -കുഞ്ഞാലിക്കുട്ടി
ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചിട്ടുണ്ടെന്ന കെ. സുധാകരന്റെ പ്രസ്താവന സംബന്ധിച്ച് മുസ്‍ലിം ലീഗ് ചർച്ച ചെയ്യുമെന്ന് പാർട്ടി നേതാവ് പി.കെ കുഞ്ഞാലികുട്ടി. പ്രസ്താവന സംബന്ധിച്ച വിശദീകരണം കെ. സുധാകരൻ തന്നെ നൽകട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ സി.പി.എമ്മിന്റെ ആക്രമണത്തിൽനിന്നും ആർ.എസ്.എസ് ശാഖയെ സംരക്ഷിക്കാൻ താൻ ആളുകളെ അയച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. തനിക്ക് ബി.ജെ.പിയിൽ പോകാൻ തോന്നിയാൽ താൻ പോകുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നത്. ലീഗിന്റെ പ്രതികരണം അറിയാൻ താൽപര്യമുണ്ടെന്ന് കെ.ടി ജലീൽ എം.എൽ.എ, പി.വി അൻവർ എം.എൽ.എ എന്നിവർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.