തൊടുപുഴ നഗരസഭയിൽ ചെയർമാനായി യു.ഡി.എഫ് വിമതൻ സനീഷ് ജോർജ് സത്യപ്രതിജ്ഞ ചെയ്യുന്നു
Posted On
date_range Updated On
date_range തൊടുപുഴയിൽ എൽ.ഡി.എഫ് അട്ടിമറി; ലീഗ് സ്വതന്ത്രയും യു.ഡി.എഫ് വിമതനും പിന്തുണച്ചു
തൊടുപുഴ: മുസ്ലിം ലീഗ് സ്വതന്ത്രയുടെയും യു.ഡി.എഫ് വിമതന്‍റെയും പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അട്ടിമറി. യു.ഡി.എഫ് വിമതൻ ചെയർമാനായി. നഗരസഭാ 12-ാം വാർഡിൽ യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജാണ് ചെയർമാനായത്.
പി.ജെ. ജോസഫ് വിഭാഗത്തിൻ്റെ ജോസഫ് ജോണിനെ ചെയർമാനാക്കുന്നതിൽ യു.ഡി.എഫിലുണ്ടായ ഭിന്നതയാണ് അട്ടിമറിയിലേക്ക് നയിച്ചത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 14 ഉം യു.ഡി.എഫിന് 13 ഉം ബി.ജെ.പിയ്ക്ക് എട്ടും വോട്ടുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. രണ്ടാം ഘട്ടത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതെ തുടർന്നാണ് എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സനീഷ് ജോർജ് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.